ചരിത്ര സ്മാരകങ്ങൾ , അവയുടെ പ്രാധാന്യം , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ മനോഭാവം സാമൂഹ്യ ശാസ്ത്രം പഠിക്കുന്ന എല്ലാകുട്ടികളിലും രൂപപ്പെടേണ്ട ഒന്നാണ് .ആ മനോഭാവം കുട്ടിയിൽ രൂപപ്പെടുത്തിയെടുക്കാൻ അധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പ്രത്യേകതകൾ ഉൾപ്പെടുത്തിയ വീഡിയോകൾ ബ്ലോഗിലൂടെ പങ്കുവെക്കുക എന്നുള്ള പ്രവർത്തനത്തിന് ഇവിടെ തുടക്കം കുറിക്കുകയാണ്.
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ആനക്കൂട് എന്നറിയപ്പെടുന്ന ആന പരിശീലന കേന്ദ്രത്തെകുറിച്ചുള്ളതാണ് ഈ വീഡിയോ.ഇന്ന് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ആനക്കൂട്.
ആനക്കൂടിനെക്കുറിച്ചുള്ള ഈ വീഡിയോ അഞ്ചാം ക്ലാസ് ആദ്യ യൂണിറ്റ്, യൂണിറ്റ് പത്ത് കേരളക്കരയിലൂടെ തുടങ്ങി വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങൾക്ക് പ്രയോജനപ്പെടുത്താം....
ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത് എസ്സ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറും ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യ ശാസ്ത്രാധ്യാപകനുമായ ശ്രീ എസ് ജ്യോതിഷ് ആണ് .